പലേരി മാണിക്ക്യം അതിന്റെ രാണ്ടാം വരവില്‍ ഇന്നലെ അനന്തപുരിയില്‍ വെച്ച് കണ്ടു .കയ്യൊപ്പും കേരള കാഫെയും ആവിഷ്കരിച്ച രഞ്ജിത്ത് തികച്ചും നീതി പുലര്ത്തുന്ന രീതിയില്‍ ടി.പി.രാജീവിന്റെ പലേരി മണിക്ക്യത്തെ സമീപിച്ചു എന്ന് നിസംശയം പറയാം .നാടക വേദിയില്‍ കഴിവ് തെളിയിച്ച ഒരുപറ്റം കലാകാരന്‍മാരുടെ ഉജ്ജ്വലമായ പ്രകടനം കൊണ്ടുകൂടി ഈ ചിത്രം ഓര്‍മിക്കപ്പെടും. .